ജീവകാരുണ്യ പ്രവർത്തന രംഗത്ത് നാട്ടിലും ജിദ്ദയിലും മികച്ച സേവനം
ചെയ്തു കൊണ്ടിരിക്കുന്ന ജിദ്ദയിലെ കൊല്ലം ജില്ലക്കാരുടെ കൂട്ടായ്മയായ
കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ പി എസ് ജെ) യുടെ 18 മത്
വാർഷികം വിപുലമായ പരിപാടികളോടെ ഈ വരുന്ന വെള്ളിയാഴ്‌ച (മെയ് 24, 2024)
വൈകിട്ട് 6 മണി മുതൽ ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നടത്തപ്പെടുന്നു…!
എഫ് എസ് സി ലോജിസ്റ്റിക്‌സ് ആൻഡ് ,മള്‍ട്ടിസിസ്റ്റം ലോജിസ്റ്റിക്‌സ് മുഖ്യ പ്രായോജകർ ആയിട്ടുള്ള ഈ പരിപാടിക്ക് ‘കൊല്ലം കലാമേളം 2024’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത് അല്‍ബുര്‍ജ് ഡയഗ്നോസ്റ്റിക്‌സ്, ഓസ്‌കാര്‍ ഇല്കട്രോണിക്‌സ്, കാർഗോ ട്രാക്ക് എന്നിവര്‍ സഹപ്രായോജകരാണ്.
കൃത്യം 6 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടുകൂടി ആരംഭിക്കുകയും
തുടർന്നുള്ള കലാപരിപാടികളിൽ KPSJ യുടെയും ജിദ്ദയിലെ മറ്റു കലാകാരന്മാരുടെയും നൃത്യ നൃത്യങ്ങൾ, തീം ഡാൻസുകൾ മറ്റു നയന മനോഹരമായ പരിപാടികൾ അരങ്ങേറും.
പരിപാടിയിൽ നാട്ടിൽ നിന്നും എത്തുന്ന ചലച്ചിത്ര പിന്നണിഗായകരായ രഞ്ജിനി ജോസ് ,അഭിജിത് കൊല്ലം എന്നിവരുടെ സംഗീത നിശ ഉണ്ടായിരിക്കും.
നാട്ടിൽനിന്നുമുള്ള ഏതാനും ലൈവ് ഓർക്കസ്ട്ര ടീമും ഇവരോടൊപ്പം ഉണ്ടാകും. കൂടാതെ ഈ പരിപാടിയുടെ മുഘ്യ ആകർഷണം ജിദ്ദയിൽ ആദ്യമായി ഒരു ലൈവ് ഡി ജെ ഷോയുമായി ബിഗ് ബോസ് സീസണ്‍ 6 ഫെയിം ഡിജെ സിബിൻ എത്തുന്നു എന്നുള്ളതാണ്.
ചടങ്ങിൽ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മുൻ ചെയർമാൻ ഫസലുദ്ദിൻ ചടയമംഗലം മെമ്മോറിയൽ അവാർഡ്, കഴിഞ്ഞ ഒരു വർഷത്തെ മികച്ച സേവനത്തിനുള്ള സംഘടനയുടെ എക്സിക്യൂട്ടീവ് അംഗത്തിനുള്ള പുരസ്‌കാരം, നാലു പതിറ്റാണ്ടത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ഫൗണ്ടർ മെമ്പർ ആയ അഷ്‌റഫ് കുരിയോടിനും താൽക്കാലികമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന കെ പി എസ് ജെ സീനിയർ മെമ്പർകൂടിയായ മാധ്യമ പ്രവർത്തകൻ മായിൻ കുട്ടിയെ ആദരിക്കൽ ഉണ്ടായിരിക്കുന്നതാണ്.
സംഘടനയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ നടത്തിയ മത്സരത്തിൽ “കൊല്ലം കലാമേളം 2024 ” എന്ന നാമകരണം ചെയ്ത അംഗത്തിനുള്ള സമ്മാനം ചടങ്ങിൽ നൽകും
പ്രവേശനം തികച്ചും സൗജന്യം ആയിരിക്കും
ബന്ധപ്പെടേണ്ട നമ്പർ : 0560202396,0541675730,0581339282,0557950266