സൗദിയിലെ വേനൽക്കാല ഉത്സവത്തിന് തുടക്കം. നാല് മാസ കാലം ഉത്സവ പരിപാടികൾ നീണ്ട് നിൽക്കും. രാജ്യത്തെ ഏഴ് കേന്ദ്രങ്ങളിൽ അരങ്ങേറും. ‘യു സീ ഇറ്റ് ‘എന്ന തലക്കെട്ടിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. റിയാദ്, ജിദ്ദ, അസീർ, അൽബാഹ, അൽഉല, താഇഫ്, റെഡ്സീ ഭാഗങ്ങളിലാണ് പരിപാടികൾ.
വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി സഹകരിച്ചാണ് ഇത്തവണ പരിപാടികൾ. റിയാദ്, ജിദ്ദ, അസീർ പ്രവിശ്യകളിലായി അരങ്ങേറുന്ന ഫെസ്റ്റിൽ വേൾഡ് ചാംപ്യൻഷിപ്പുകളും ലോകോത്തര മത്സര പരിപാടികളും അരങ്ങേറും. അഞ്ഞൂറിലധികം വിനോദ സഞ്ചാര പരിപാടികൾ, രാജ്യത്തിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന 150 ലധികം പ്രത്യേക പരിപാടികളും മേളയുടെ ഭാഗമാകുമെന്ന് സംഘാടകർ അറിയിച്ചു. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന നിരവധി ഉത്പന്നങ്ങൾ, പാർട്ടികൾ എന്നിവ അരങ്ങേറും. വേൾഡ് ഇ-സ്പോർട്സ് ചാംപ്യൻഷിപ്പും, വേൾഡ് ബോക്സിംഗ് ചാംപ്യന്ഷിപ്പും ഇതിെൻറ ഭാഗമായി റിയാദിൽ നടക്കും. ടൂറിസം മന്ത്രി അഹമ്മദ് അൽഖാത്തിബ് ഫെസ്റ്റിന്റെ പ്രഖ്യാപനം നിർവ്വഹിച്ചത്.