ഹജ്ജിെൻറ മുന്നോടിയായി ഉംറ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. പ്രയാസരഹിതമായി ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമാണിത്.
ഹജ്ജ് കഴിയുന്നത് വരെ ഉംറ പെര്‍മിറ്റുകള്‍ നിര്‍ത്തിവെച്ചതായാും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് ദുല്‍ഹജ് 15 വരെ മക്കയില്‍ പ്രവേശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മക്കയിലേക്ക് പ്രവേശിക്കുന്നവരെ പിടികൂടാൻ മക്കക്കു സമീപമുള്ള ചെക്ക് പോസ്റ്റുകളില്‍ സുരക്ഷാ വകുപ്പുകള്‍ പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.