ഹജ്ജിൻറെ മുന്നോടിയായി വിസിറ്റ് വിസക്കാർക്ക് ഇന്ന് മുതൽ മക്കയിലേക്ക് പ്രവേശന വിക്ക്. വിസിറ്റ് വിസക്കാർക്ക് പ്രവേശിക്കാനോ തങ്ങാനോ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുല്‍ഹജ് 15 വരെയുള്ള ഒരുമാസക്കാലമാണ് വിലക്കുള്ളത് എല്ലാ തരം വിസിറ്റ് വിസക്കാര്‍ക്കും വിലക്ക് ഒ ബാധകമാണെന്നും മന്ത്രായം അറിയിച്ചു. നിയമം ലംഘിക്കുന്നവർക്ക് കനത്ത ശിക്ഷയും നാടുകടത്തലും തുടങ്ങിയ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.