31.8 C
Saudi Arabia
Monday, July 7, 2025
spot_img

ഹജ്ജ് മുന്നൊരുക്കം; കിസ്‍വയുടെ താഴ്ഭാ​ഗം ഉയർത്തിക്കെട്ടി

 

‍‍മക്ക: ഹജ്ജിന് മുന്നോടിയായി വിശുദ്ധ കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്വ ഉയർത്തിക്കെട്ടി. തീർഥാടകർ കഅ്ബയെ പ്രദക്ഷിണം വെക്കുമ്പോൾ കിസ്‌വ മലിനമാകാതിരിക്കാനും കേടുപാടുകൾ സംഭവിക്കാതിരിക്കാനുമാണ് ഉയ‌ർത്തിക്കെട്ടൽ. എല്ലാ വർഷവും നടത്തിവരുന്ന പതിവ് നടപടിക്രമമാണിത്.
കിസ്‌വ ഉയർത്തിയ ഭാഗം വെളുത്ത കോട്ടൺ തുണി കൊണ്ട് മൂടിയിട്ടുണ്ട്. 10 ക്രെയിനുകളുടെ സഹായത്തോടെ 36 ഉദ്യോഗസ്ഥർ ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തീർഥാടകരിൽ പലരും കിസ്വയിൽ തൊടാനും മറ്റും ശ്രമിക്കാറുണ്ട്. അതിൽ നിന്നും സംരക്ഷിച്ച് കിസ്വയുടെ പവിത്രതയും പുതുക്കവും നിലനിർത്തുന്നതിന്റെ ഭാഗമാണ് ഈ തീരുമാനം. ഹജ്ജ് അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടും.

Related Articles

- Advertisement -spot_img

Latest Articles