33.3 C
Saudi Arabia
Friday, August 22, 2025
spot_img

പതിനൊന്നാമത് വേൾഡ് വാട്ടർ ഫോറത്തിന് സൗദി ആതിഥ്യമരുളും

ജക്കാർത്ത: പതിനൊന്നാമത് വേൾഡ് വാട്ടർ ഫോറത്തിന്റെ ആതിഥേയ രാജ്യമായി സൗദി അറേബ്യയെ പ്രഖ്യാപിച്ചു. 2027 ലാണ് അടുത്ത വേൾഡ് വാട്ടർ ഫോറം നടക്കുന്നത്

വിവിധ അന്താരാഷ്ട്ര സംഘടനകൾക്കൊപ്പം 160 രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാരും മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത ഫോറത്തിന്റെ പത്താമത് സെഷൻ സമാപന ചടങ്ങിനിടെയാണ് ഈ പ്രഖ്യാപനം നടന്നത്,

“നല്ല ഭാവിക്ക് വേണ്ടിയുള്ള പ്രവർത്തനം” എന്നതായിരിക്കും പതിനൊന്നാമത് ഫോറത്തിന്റെ പ്രമേയം. ആഗോള ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളിൽ  സൗദി അറേബ്യയും  പങ്കു ചേരുന്നു. പ്രാദേശികവും അന്തർദേശീയവുമായ ജലസംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ പിന്തുടരുന്നതിനുമുള്ള  രാജ്യത്തിന്റെ പ്രതിബദ്ധതയെ വിഷൻ 2030-ൽ വ്യക്തമാക്കിയിട്ടുണ്ട്.

വിതരണ ശൃംഖലയിലുടനീളം  ജല-ശുചീകരണ സേവനങ്ങൾ ഗണ്യമായി വർദ്ധിപ്പിച്ച, സൗദി ദേശീയ ജല അതോറിറ്റിയോട്  പരിസ്ഥിതി, ജല, കൃഷി മന്ത്രി എഞ്ചിനീയർ അബ്ദുൽറഹ്മാൻ അൽ ഫദ്‌ലി നന്ദി അറിയിച്ചു. സുപ്രധാന ആഗോള സംഗമത്തിന് ആതിഥേയത്വം വഹിക്കാൻ  സൗദി അറേബ്യക്ക് ലഭിച്ച  അവസരം, ജലമേഖലയിൽ രാജ്യത്തിന്റെ പ്രവര്ത്തനങ്ങൾ അന്തർദേശീയ തലത്തിൽ  ശക്തിപ്പെടുത്താൻ  സഹായിക്കുമെന്ന്  അദ്ദേഹം പറഞ്ഞു.

റിയാദ് ആസ്ഥാനമായി വേൾഡ് വാട്ടർ ഓർഗനൈസേഷൻ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles