മദീന: ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ മദീന ഗവർണർ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൾ അസീസുമായി കൂടികാഴ്ച നടത്തി. ഗവർണരുടെ ഓഫീസിൽ വെച്ചായിരുന്നു കൂടികാഴ്ച.
ഹൃസ്വമായ കൂടികാഴ്ച സൗഹൃദ പരമായിരുന്നു. ഹജജിനോടനുബന്ധിച്ച് രാജ്യം ഒരുക്കിയ സംവിധാനങ്ങളെ പ്രശംസിച്ച അംബാസഡർ ഹജ്ജിനെത്തിയ ഇന്ത്യൻ ഹാജിമാർക്ക് രാജ്യം നൽകുന്ന സ്നേഹത്തിനും മികച്ച സൗകര്യത്തിനും നന്ദി അറിയിച്ചു. ഇന്ത്യയുമായുള്ള സുദീർഘ ബന്ധങ്ങളിൽ സന്തോഷം പ്രകടിപ്പിക്കുകയും രാഷ്ട്രത്തിന്റെ പുരോഗതിക്ക് ഇന്ത്യൻ തൊഴിലാളികൾ നൽകിയ സേവനങ്ങളെ ഗവർണർ പ്രശംസിക്കുകയും ചെയ്തു.