റിയാദ്: അക്കാദമിക് രംഗത്ത് നേട്ടത്തിന്റെ പുതിയൊരു പൊൻതൂവൽ കൂട്ടിച്ചേർത്ത് അലിഫ് ഇൻ്റനാഷണൽ സ്കൂൾ. അലിഫ് പൂർവ്വ വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാനയാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബയോകെമിസ്ട്രിയിൽ മൂന്നാം റാങ്കോട് കൂടി ഉന്നത വിജയം കരസ്ഥമാക്കി അലിഫ് സ്കൂളിന് അഭിമാനമായത്. ഖൻസാ വിമൻസ് കോളേജിൽ ബയോകെമിസ്ട്രിയിൽ ഷഹാനക്കാണ് ഒന്നാം സ്ഥാനം.
പാഠ്യരംഗത്തും വിവിധ സ്കൂൾതല മത്സരങ്ങളിലും മികവ് പുലർത്തി വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും ശ്രദ്ധേയയായ ഷഹാന എസ് എസ് എൽ സി യിലും പ്ലസ്ടുവിലും മികച്ച വിജയം നേടിയിരുന്നു.
കാസർകോഡ് ഉറുമി സ്വദേശി അബ്ദുല്ലത്തീഫ് സഅദി, സുബൈദ ദമ്പതികളുടെ മകളാണ് ഫാത്തിമ ഷഹാന.
മികച്ച വിജയം കരസ്ഥമാക്കിയ ഷഹാനയെ അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ അലി അബ്ദുറഹ്മാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്‌മാൻ അഹമ്മദ്, സീനിയർ പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ എന്നിവർ അഭിനന്ദിച്ചു.