കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണിക്കുണ്ടായ ദയനീയ പരാജയത്തെ തുടർന്ന് എൽ ഡി എഫ് കൺവീനർ സ്ഥാനം ഇ.പി. ജയരാജൻ ഒഴിയാൻ സാധ്യത. തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രം ലഭിച്ച സ്ഥിതിക്ക് ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് തുടരേണ്ടെത്തില്ലെന്ന് തന്നെയാണ് ഇപിയുടെ തീരുമാനം. നേരത്തെ താല്പര്യമില്ലാത്ത കണ്‍വീനര്‍ പദവി തോല്‍വിയുടെ പേരിൽ തന്ത്രത്തില്‍ ഒഴിയാനാണ് ഇപിയുടെ ആലോചന.
ജാവേദ്കറുമായി നടത്തിയ ചർച്ചയും അത് സംബന്ധിച്ചു തെരെഞ്ഞെടുപ്പ് ദിനത്തിൽ നടത്തിയ പ്രസ്താവനയുമെല്ലാം ഇ പിയെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. അത് സംബന്ധിച്ച ഇനി ഒരു ചർച്ചക്ക് അവസരം കൊടുക്കാതിരിക്കാനും ഇതിലൂടെ സാധിക്കും. ഇത്തരം കീഴ്വഴക്കങ്ങൾ ഒന്നും മുന്നണിയിലില്ലെങ്കിലും തുടരേണ്ടന്ന് തന്നെയാണ് ഇ പി യുടെ തീരുമാനം. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് രണ്ടു സീറ്റിലൊതുങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി എ.കെ.ആന്റണി രാജിവച്ചിരുന്നു. തന്റെ രാജിവഴി സിപിഎം നേതൃത്വത്തെ സമ്മര്ദത്തിലാക്കാമെന്നാണ് ഇപിയുടെ കണക്കുകൂട്ടല്‍.