മക്ക: മക്കയിൽ ലിഫ്റ്റ് അപകടത്തിൽ പെട്ട് രണ്ട് ഇന്ത്യൻ ഹാജിമാർ മരിച്ചു. അസീസിയയിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റിൽ വീണാണ് ഹാജിമാർ മരണപെട്ടത്.ബീഹാർ സ്വദേശികളായ അബ്ദുല്ലത്തീഫ് (70), മുഹമ്മദ് സിദ്ധീഖ് (73) എന്നിവരാണ് മരിച്ചത്. ലിഫ്റ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ ലിഫ്റ്റിന്റെ കുഴിയിൽ വീഴുകയായിരുന്നു. അസീസിയയിലെ 145-നമ്പർ ബിൽഡിങ്ങിലാണ് അപകടം നടന്നത്.
വിവിധ സംഘടന നേതാക്കൾ സ്ഥലത്ത് വേണ്ട സഹായങ്ങൾ ചെയ്യാൻ എത്തിയിട്ടുണ്ട്



