കോഴിക്കോട്: കോഴിക്കോട് കോനാട് ബീച്ചിൽ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് ഒരാൾ വെന്തുമരിച്ചു. ഇന്ന് ഉച്ചക്ക് 12.15നാണ് സംഭവം നടന്നത് . ഒരാൾ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. കാറിന് തീപിടിച്ച ഉടൻ തീ ആളിപ്പടരുകയായിരുന്നു. കാർ നിർത്തിയ ഉടനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സീറ്റ് ബെൽറ്റ് കുടുങ്ങിപ്പോയതിനാൽ തീ പൊള്ളലേറ്റയാളെ രക്ഷിക്കാൻ സാധിച്ചില്ല. തീ ആളിപ്പടർന്നതോടെ രക്ഷാശ്രമം ഉപേക്ഷിക്കുകയായിരുന്നു. അഗ്നിരക്ഷാ സേന എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തിനശിച്ചിരുന്നു. മരിച്ചയാളെ ക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരികായാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.