കൊച്ചി: വീടിന് തീപിടിച്ച് ദമ്പതികളും മക്കളും ഉൾപ്പടെ നാല് പേർ വെന്തുമരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം.
ബിനീഷ്, ഭാര്യ അനു, മക്കളായ ജോസ്ന (മൂന്നാം ക്ലാസ്), ജെസ്മിൻ (എൽകെജി) എന്നിവരാണ് മരിച്ചത്. വീടിന്റെ മുകൾ നിലയിലാണ് തീ പടർന്നത്. മുകളിലത്തെ മുറി പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് ശീതീകരിച്ച
മുറി കത്തിനശിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യയുടെ സാധ്യതയും എന്നും പോലീസ് പരിശോധിക്കുന്നത്. ഫോറൻസിക് സംഘത്തിന്റെ പരിശോധനയിൽ മാത്രമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുവെന്നും അധികൃതർ അറിയിച്ചു.
അങ്കമാലി ടൗണിലെ ജാതിക്ക കച്ചവടക്കാരയായിരുന്നു ബിനീഷ്. രാവിലെ ബിനീഷിന്റെ അമ്മയിലൂടെയാണ് വിവരം പുറം ലോകം അറിയുന്നത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.