ന്യൂദൽഹി: രാഹുൽ ഗാന്ധി റായ്ബറേലിയിൽ എംപിയായി തുടരാൻ സാധ്യത. റായ്ബറേലി സീറ്റ് നിലനിർത്തണമെന്ന ഉത്തർപ്രദേശ് പിസിസിയുടെ ആവശ്യമാണ് വയനാട് ഒഴിവാക്കാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിക്കുന്നത്.
വയനാട് മണ്ഡലം നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധിയോട് കേരളത്തിലെ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധി മൽസരിക്കാനിടയില്ല. കേരളത്തിലെ കോൺഗ്രസ് നേതാക്കളെ തന്നെ പരിഗണിക്കാനാണ് പ്രവർത്തകസമിതി തീരുമാനം.
അതേസമയം ലോക്സഭയിൽ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകും. ഇന്നു ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതിയിലാണ് ഇതു സംബന്ധിച്ച പ്രമേയം പ്രവർത്തക സമിതി പാസാക്കിയത്. രാഹുലിന്റെ പ്രതിപക്ഷ നേതൃപദവി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.