കൊല്‍ക്കത്ത: സൌത്ത് കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വന്‍ തീപിടിത്തം. നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ആളപായമുള്ളതായി അറിവായിട്ടില്ല.
ഷോപ്പിംഗ് മാളിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടമുണ്ടായത്. തിരക്കേറിയ കെട്ടിടത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രദേശം മുഴുവൻ പുകയിൽ മുങ്ങി. മാളിന് മുന്നിലുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ടെന്ന് കോൽക്കത്ത ട്രാഫിക് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.