മക്ക: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്ക് ഇന്ന് തുടക്കം. ഹജ്ജിനെതിയ എല്ലാ ഹാജിമാരും ഇന്ന് മിനയിൽ സമ്മേളിക്കും. ഇന്നത്തെ മിനായിലെ രാപ്പാർക്കലോടെയാണ് ഹജജ് കർമ്മങ്ങൾക്ക് തുടക്കമാവുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ എല്ലാവരും മിനായില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പ്രാദേശിക ഹാജിമാര്‍ എത്തിചേര്‍ന്നു കൊണ്ടിരിക്കുകയാണ്. പരിശോധന കര്‍ശനമായതോടെ പ്രാദേശിക ഹാജിമാര്‍ക്ക് കൃത്യസമയത്ത് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. മിനാ താഴ് വര ഇന്ന് പ്രാര്‍ഥനകളാലും തല്‍ബിയത്തിന്റെ ഈരടികളാവും മുഖരിതമാവും.
ഇന്നത്തെ പകലും രാവും മീനായില്‍ ചെലവയിച്ച ഹാജിമാര്‍ നാളെ പുലര്‍ച്ചെ അറഫയിലേക്ക് നീങ്ങും. ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മ്മമാണ് അറഫ. അറഫ നഷ്ടപ്പെടുന്നവന് ഹജ്ജ് നഷ്ടമാവും, അത് കൊണ്ട് തന്നെ ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെ വരെ അറഫയിലെത്തിക്കാന്‍ അതികൃതര്‍ ജാഗ്രത പുലര്‍ത്താറുണ്ട്.
മിനായില്‍ നിന്ന് അറഫയിലേക്കും തിരിച്ചും യാത്ര ചെയ്യാന്‍ വലിയ സൗകര്യങ്ങള്‍ തന്നെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മശായിര്‍ മെട്രോ ട്രയിന്‍ വളരെ വേഗത്തിലും സുരക്ഷിതമായും ഹാജിമാര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താന്‍ സാധിക്കും. എങ്കിലും കാല്‍ നടയായി പോകുന്നവരും ധാരാളമുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിന് ഇരുപത് ലക്ഷം ആളുകളാണ് മിനായില്‍ എത്തിയിരിക്കുന്നത്.