28.5 C
Saudi Arabia
Friday, August 22, 2025
spot_img

മിന ജനസാന്ദ്രമായി; സേവന നിരതരായി സുരക്ഷാ ജീവനക്കാർ

മക്ക: പരിശുദ്ധ ഹജ്ജിന് ഇന്നു തുടക്കമായതോടെ മിനായിലേക്ക്  ഹാജിമാരുടെ ഒഴുക്ക് തന്നെയായിരുന്നു. രാജ്യാന്തര ഹാജിമാർ കൂടുതലും നേരത്തെ തന്നെ മിനയിൽ എത്തിച്ചേർന്നിരുന്നു, സ്വദേശികളും താമസക്കാരുമ്മായ ഹാജിമാരാണ് വൈകിയത്തിയവരിൽ അധികവും. വെള്ളിയാഴ്ച ഹറമിൽ നിന്നും ജുമുഅ നിസ്കാരം കഴിഞ്ഞാണ് ഹാജിമാർ എത്തിയത്. ഉച്ച കഴിഞ്ഞതോടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹാജിമാർ ഒഴുകയിയെത്തി മിനാ താഴ്വര ജനനിബിഡമായി.

മിനായിലേക്കുള്ള വഴികളും കർശനമായ  പരിശോധന  നടത്തിയിരുന്നു. കൃത്യമായ രേഖകളില്ലാത്ത ഒരാളെ പോലും മിനായിലേക്ക് കടത്തിവിട്ടിരുന്നില്ല. ഓരോ ഹാജിയുടെയും രേഖകൾ സ്കാൻ ചെയ്ത് ശരിയാണെന്ന്  ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.

സുരക്ഷാസേനകളുടെ ഹജ്ജ് വേളകളിലെ സേവനങ്ങൾ നേരത്തെ തന്നെ  പ്രശംസനീയമാണ്. വിദേശികളായ വളണ്ടിയർമാരുടെ  അഭാവം ഹാജിമാരെ ബാധിക്കാത്തവിതം കൃത്യതയോടെയുള്ള സേവനങ്ങളാണ് ഇപ്പോൾ അവർ ചെയ്തുവരുന്നത്. പുതിയ സകൌട്സിന്റെ  സേവനങ്ങളും മാതൃകാപരമാണ്, നടന്നു പോവുന്നവർക്ക് വാഹനങ്ങൾ സജ്ജീകരിച്ചുനല്കാനും വഴിയറിയാത്തവർക്ക് കൃത്യമായി ക്ഷമയോടെ മാർഗനിർദേശിയും നൽകിയും സേവനത്തിൽ അവർ മുൻ നിരയിലാണ്.

മുൻ വർഷത്തെ അപേക്ഷിച്ച് ഹാജിമാർക്ക് സുരക്ഷിതമായും സൌകര്യപ്രഥമായും ഹജ്ജ് നിർവഹിക്കുന്നതിന്  സൌകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിന് വേണ്ടി വലിയ സംവിധാനങ്ങൾ അധികൃതർ ഒരുക്കിയിട്ടുണ്ട്. സൌകര്യങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് തുടക്കത്തിൽ തന്നെ ജാഗ്രതയോടെയാണ് ഓരോ ക്രമീകരണങ്ങളും വരുത്തിയത്. നുസ്ക് ഇല്ലാത്ത ഒരാൾക്കും പ്രവേശനം നല്കിയില്ലെന്ന് മാത്രമല്ല, ഇല്ലാത്തവർക്ക് കർശന ശിക്ഷയും നല്കി വരുന്നുണ്ട്.

അനതികൃതമായി ഹജ്ജിനെത്തുന്നവരെ തടയാൻ നേരത്തേ തന്നെ പരിശോധന ശക്തമാക്കുകയും ഉംറ വിസയിലും സന്ദർശന വിസയിലും എത്തിയവരെ മക്കയിൽ നിന്നും പൂറത്തക്കാനും ശ്രമം നടത്തിയിരുന്നു. നൂറു കണക്കിന് ആളുകളെ പിടിക്കുകയും ജയിലിലടക്കുകയും വലിയ ഫൈൻ ചുമത്തുകയും ചെയ്തിട്ടുണ്ടായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles