28.5 C
Saudi Arabia
Friday, August 22, 2025
spot_img

ഹാജിമാർ അറഫയിൽ എത്തിത്തുടങ്ങി

മക്ക: ഹജ്ജിന്റെ മർമ്മ പ്രധാന ചടങ്ങ്  അറഫാസംഗമം ഇന്ന്  നടക്കും. മിനായിലെ തമ്പുകളിൽ നിന്നും ഹാജിമാർ പ്രഭാത നിസ്കാരത്തോടെ അറഫയിലേക്ക് തിരിച്ചു. ഹജ്ജിനെത്തിയ ലക്ഷങ്ങൾ  ഉച്ചയോടെ അറഫാമൈതാനത്ത് സംഗമിക്കും. അറഫയിൽ സംഗമിക്കാൻ സാധിക്കാത്തവർക്ക് ഹജ്ജ് നഷ്ടപ്പെടും. അതുകൊണ്ടുതന്നെ മുഴുവൻ ഹാജിമാരെയും പുണ്യ ഭൂമിയിലെത്തിക്കാനുള്ള ശ്രമങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവാറുണ്ട്. ആശുപത്രികളിൽ  ചികിൽസയിൽ കഴിയുന്ന ഹാജിമാർ ഉൾപ്പടെയുള്ളവരെ അംബുലൻസിലായും മറ്റും അറഫയിലെത്തിക്കും.

ഹജ്ജിനെത്തിയ ഇരുപത് ലക്ഷം ഹാജിമാരും  ഇന്ന് അറഫയിൽ സംഗമിക്കുകയാണ്. പ്രാർഥനക്ക് ഉത്തരം ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് അറഫാ. അറഫയിൽ  സംഗമിക്കുന്നവരുടെയും അവര് ആവശ്യപ്പെടുന്നവരുടെയും പാപങ്ങൾ പൊറുക്കപ്പെടും.  അറഫാ പ്രഭാഷണം ശ്രവിക്കാനും വിപുലമായ സംവിധാനങ്ങൾ ഉണ്ട്. മലയാളം ഉൾപ്പടെ ഇരുപത് ഭാഷകളിൽ തൽസമയം പരിഭാഷ ശ്രവിക്കാം. ലക്ഷങ്ങളെ സാക്ഷി നിർത്തി പ്രവാചകൻ നടത്തിയ, ഇസ്ലാമിന്റെ പൂർത്തീകരണ പ്രഭാഷണത്തിന്   സാക്ഷ്യം വഹിച്ച ജബലുറഹ്മ. ഹാജിമാർ കൂടുതൽ സമയം ചെലവിടുന്നതും ജബലുറഹ്മയിലാണ്. അറഫയിലെ ഓരോ നിമിഷങ്ങളുടെയും വിലയറിയുന്നതിനാൽ ഹാജിമാർ പൂർണമായും ആരാധനകളിൽ തന്നെയായിരിക്കും. സൂര്യാസ്തമയം വരെ ഹാജിമാർ അറഫയിൽ ചെലവയിക്കും.

അറഫയിൽനിന്ന് സൂര്യാസ്തമയത്തിന് തൊട്ടുമുൻപ് ഹാജിമാർ  മുസ്ദലിഫയിലേക്ക് തിരിക്കും. ശനിയാഴ്ച രാത്രി മുസ്ദലിഫയിൽ താമസിക്കും. പുലർച്ചെ ജംറയിൽ എറിയാനുള്ള  ചെറുകല്ലുകൾ ഇവിടെനിന്ന് ശേഖരിച്ച് ഞായറാഴ്ച  പ്രഭാതത്തിൽ മിനായിലേക്ക് തിരിച്ചു പോകും.

Related Articles

- Advertisement -spot_img

Latest Articles