ഇംഫാൽ: മണിപ്പൂരിലെ ഇംഫാലിൽ സുരക്ഷാ മേഖലയില്‍ വൻ തീപിടിത്തം. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ ഔദ്യോഗിക വസതിയുടെ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് തീപിടിത്തമുണ്ടായാതെന്ന് പോലീസ് പറഞ്ഞു
സെക്രട്ടേറിയറ്റ്, പോലീസ് ആസ്ഥാനം തുടങ്ങിയ മർമ്മ പ്രധാനമായ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത് ഇതിന് സമീപമാണ്. കുറച്ച് ദിവസങ്ങളായി മണിപ്പൂരില്‍ സംഘർഷം തുടരുമ്പോഴാണ് ഇംഫാലില്‍ തീപിടിത്തം ഉണ്ടായിരിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം എന്താണെന്നു വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.