തൃശൂർ: തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂചലനം. പുലർച്ചെ 3.55നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, വടക്കാഞ്ചേരി, എരുമപ്പെട്ടി, വേലൂർ, മേഖലകളിലാണ് ഭൂചലനം ഉണ്ടായത്.
തൃശൂരിലും പാലക്കാട്ടും ശനിയാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ 8.15ഓടെയാണ് രണ്ടു ജില്ലകളിലും നാലു സെക്കൻഡ് നീണ്ടുനിന്ന ഭൂചലനം അനുഭവപ്പെട്ടത്.
തൃശൂർ ജില്ലയിലെ കുന്നംകുളം ഭാഗത്താണ് വ്യാപകമായി ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, കേച്ചേരി, കക്കാട്, ചൊവ്വന്നൂർ, എരുമപ്പെട്ടി, ഗുരുവായൂർ, വെള്ളറക്കാട്, നെല്ലിക്കുന്ന്, കൈപ്പറമ്പ്, വെള്ളത്തേരി, മരത്തംകോട്, കടങ്ങോട് എന്നിവിടങ്ങളിലെല്ലാം ചലനം അനുഭവപ്പെട്ടു.
പാലക്കാട് ജില്ലയിൽ എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 3.0 പോയിന്റ് തീവ്രതയുള്ള ഭൂചലനമാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുള്ളത്.