മക്ക: മക്കയിലും മിനയിലും കനത്ത ചൂടിൽ പ്രായസപ്പെട്ടിരുന്ന ഹാജിമാർക്ക് ആശ്വാസത്തിന്റെ കുളിർമഴ. 48 ഡിഗ്രി മുതൽ 50 ഡിഗ്രിയിലേക്ക് വരെ ചൂട് എത്തി നിൽക്കുന്ന സമയത്താണ് ഹാജിമാർക്ക് അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ മഴ വർഷിച്ചത്. എക്കാലത്തെയും വലിയ ചൂടിനാണ് ഈ വർഷം മക്കയും മിനയും മുസ്ദലിഫയുമെല്ലാം സാക്ഷ്യം വഹിച്ചത്. കനത്ത ചൂട് കാരണം പകൽ സമയങ്ങളിൽ പുറത്തിറങ്ങരുതെന്ന് ആരോഗ്യ മന്ത്രാലയം ഇന്ന് സർക്കുലർ പുറത്തിറക്കിയിരുന്നു.
സൂര്യാഘാതമേറ്റ് നിരവധി പേരാണ് ആശുപത്രിയൽ ഇതിനകം പ്രവേശിപ്പിച്ചത്. ഏഷ്യൻ രാജ്യങ്ങളിലെ ഹാജിമാർക്കാണ് ചൂടിനെ പ്രതിരോധിക്കാൻ സാധിക്കാതിരുന്നത്. മിനയിലും മക്കയിലും ലഭിച്ച മഴ ഹാജിമാർക്ക് തുടർന്നുള്ള കർമ്മങ്ങൾ ആയാസകരമായി ചെയ്യാൻ സാധിക്കും