മക്ക: വെന്നിയൂർ സ്വദേശി കരുമ്പിൽ ഉസ്മാൻ മിനയിൽ മരണപ്പെട്ടു. വെന്നിയൂർ വാളക്കുളം പാറമ്മൽ പള്ളിക്കടുത്ത് കരിമ്പിൽ ഉസ്മാനാണ് (67) മരണപ്പെട്ടത്. സർക്കാർ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് വന്നതായിരുന്നു. ജംറയെ എറിയൽ ഉൽപ്പടെയുള്ള ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കിയിരുന്നു. അനുബന്ധ കാര്യങ്ങൾ മക്ക ഐ സി എഫിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. ജനാസ മക്കയിൽ മറവ് ചെയ്യും. ഭാര്യാ സഹോദരൻ ഇബ്രാഹീം പൊക്കശേരിയും ഹജ്ജിന് ഒരുമിച്ചുണ്ടായിരുന്നു.
ഭാര്യ: ഉമ്മാച്ചു കരുമ്പിൽ മക്കൾ: മുഹമ്മദ് റഫീഖ്, നൌഷാദ് കരുമ്പിൽ, സുമയ്യ. സഹോദരങ്ങൾ: ഉമർ, അലി