മക്ക: അപ്രതീക്ഷിതമായി വന്ന മഴയിൽ ചൂടിന് കുറവ് വന്നു, ഹാജിമാർ കൂട്ടത്തോടെ ജംറയിൽ കല്ലെറിയാനെത്തി. ഇന്ന് രാവിലെ മുതൽ കനത്ത ചൂടിലായിരുന്ന മിനാ താഴ്വര അപ്രതീക്ഷിതമായി ലഭിച്ച മഴയിൽ കുളിരണിഞ്ഞു. 46 ഡിഗ്രിയിൽ തുടങ്ങിയ ചൂട് ഒരു വേള 48 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു. ഒരു കാലത്തും കാണാത്ത ചൂടായിരുന്നു മിനയിൽ ഉണ്ടായിരുന്നത്. ആരോഗ്യമന്ത്രാലയം ഹാജിമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
ഇപ്പോൾ മിനയിൽ ചൂട് 38 ഡിഗ്രിയിലേക്ക് താഴ്ന്നത് കൊണ്ട് തന്നെ ആളുകൾ കൂട്ടമായി ജംറയിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ക്രമാതീതമായി ആളുകൾ എത്തികഴിഞ്ഞാൽ തിക്കും തിരക്കും വർദ്ധിക്കാനുള്ള സാഹചര്യങ്ങളും കാണുന്നുണ്ട്. തിരക്കുകൾ ഒഴിവാക്കുന്നതിന് ഹാജിമാരെ വ്യത്യസ്ത വഴികളിലേക്ക് അധികൃതർ തിരിച്ചുവിടുന്നുമുണ്ട്. ഓരോ സമയങ്ങളിലും അധികൃതരുടെ കൃത്യമായ ഇടപെടലുകൾ ജംറയിൽ ഉണ്ടാവുന്നുണ്ട്.