28.5 C
Saudi Arabia
Friday, August 22, 2025
spot_img

മാസപ്പടി; മുഖ്യമന്ത്രിക്കും വീണക്കും ഹൈക്കോടതി നോട്ടീസ്

കൊ​ച്ചി: മാ​സ​പ്പ​ടി ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാത്യു കുഴൽ നാടന്റെ ഹ​ര്‍​ജി​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ള്‍ വീ​ണക്കും  ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. എ​ക്‌​സാ​ലോ​ജി​ക്കും സി​ എം​ ആ​ര്‍​ ലും ഉൾപ്പടെയുള്ള എ​ല്ലാ എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്കും കോ​ട​തി നോ​ട്ടീ​സ​യ​ച്ചിട്ടുണ്ട്.

സി​എം​ആ​ര്‍-​എ​ക്‌​സാ​ലോ​ജി​ക് ഇ​ട​പാ​ടി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്  ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. നേ​ര​ത്തേ മാ​സ​പ്പ​ടി​യി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ നൽകിയ ഹ​ര്‍​ജി വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ക​രി​മ​ണ​ല്‍ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ എം​ ആ​ര്‍​ എ​ലി​ന് അ​ന​ധി​കൃ​ത​മാ​യി അ​നു​മ​തി ന​ല്‍​കി​യ​തി​ന് പ​ക​ര​മാ​യി വീ​ണാ വി​ജ​യ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ക്‌​സാ​ലോ​ജി​ക് ക​മ്പ​നി​ക്ക് പ​ണം ന​ല്‍​കി​യെ​ന്നാ​ണ് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍റെ വാ​ദം. തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യയിരുത്.

Related Articles

- Advertisement -spot_img

Latest Articles