മക്ക : ഈ വർഷത്തെ ഹജ്ജിനെത്തി കാണാതായ മലപ്പുറം
വാഴയൂർ സ്വദേശി മണ്ണിൽ കടവത്ത് മുഹമ്മദ് എന്ന തീർത്ഥാടകന് വേണ്ടി തിരച്ചിൽ തുടരുന്നു.
ഹജ്ജിന്റെ തുടക്ക ദിവസമായ ദുൽഹജ്ജ് ഒൻപത് ശനിയാഴ്ച മുതൽ മിനയിൽ വെച്ചാണ് മുഹമ്മദിനെ കാണാതായത്. 74 വയസുണ്ട്.
മക്കയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രികളിൽ പൊതു പ്രവർത്തകരും വിവിധ സംഘടനകളുടെ ഹജ്ജ് വളണ്ടിയർമാരും അന്വേഷണം നടത്തിയെങ്കിലും ഇത് വരെ കണ്ടത്താൻ കഴിഞ്ഞിട്ടില്ല.
കേരളത്തിൽ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന എത്തിയിട്ട് കാണാതായവരിൽ ഇവരെ മാത്രമേ കണ്ടെത്താൻ ബാക്കിയുള്ളുവെന്നു കേരള ഹജ്ജ് കമ്മറ്റി അറിയിച്ചു. ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് ഹജ്ജ് കമ്മറ്റി അഭ്യർത്ഥിച്ചു.
കണ്ട് കിട്ടുന്നവർ O542335471, 0556345424
എന്നീ നമ്പറുകളിൽ അറിയിക്കുക.