കോതമംഗലം: ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. കനത്ത കാറ്റിലും മഴയിലും മരം കടപുഴകി വീണ് യാത്രികനായ പാണ്ടിപ്പാറ സ്വദേശി ജോസഫാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കോതമംഗലം വില്ലാന്‍ചിറയിലാണ് അപകടം ഉണ്ടായത്. കെ.എസ്.ആര്‍.ടി.സി. ബസിനും കാറിനും മുകളിലേക്കായാണ് മരം വീണത്. കാറിന് മുകളിൽ മരത്തിന്റെ അടിഭാഗം പതിച്ചതിനെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു.
അപകട സമയം നിരവധി വാഹനങ്ങളാണ് റോഡിലുണ്ടായിരുന്നത്. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടത്തേത്തുടര്‍ന്നുണ്ടായ ഗതാഗത തടസ്സം വൈകുന്നേരത്തോടെ ഭാഗികമായി പുനഃസ്ഥാപിച്ചു.

