ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ജയിൽ മോചനം അനന്തമായി നീളും. മദ്യനയക്കേസില്‍ കെജരിവാളിന് വിചാരണക്കോടതി നൽകിയ ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരുമെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.
മദ്യനയക്കേസില്‍ ദല്‍ഹി റോസ് അവന്യൂ കോടതിയിലെ അവധിക്കാല ബെഞ്ചാണ് കെജരിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. ഇതിനെതിരേ ഇഡി നല്കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. അവധിക്കാല ബെഞ്ച് പരിഗണിക്കേണ്ട വിഷയമല്ല ഇതെന്നും ഇഡി അപേക്ഷ പരിഗണിക്കാന്‍ സമയം വേണമെന്നും കോടതി പറഞ്ഞു.
വിചാരണക്കോടതിയുടെ ചില നിരീക്ഷണങ്ങളെയും കോടതി വിമർശിച്ചു. പിഎംഎല്‍എ സെക്ഷന്‍ 25 അനുസരിച്ചുള്ള എല്ലാ കാര്യങ്ങഴും വിചാരണക്കോടതി പരിഗണിച്ചിട്ടില്ല. ഇഡിയുടെ വാദങ്ങള്‍ മുഴുവന്‍ പരിഗണിച്ചുകൊണ്ടുള്ള വിധിയല്ല ഉണ്ടായതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.