31.6 C
Saudi Arabia
Friday, August 22, 2025
spot_img

ഓം ബിർളയെ വീണ്ടും സ്പീക്കറായി തെരെഞ്ഞെടുത്തു; പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

ന്യൂ​ദൽ​ഹി: പതിനെട്ടാം ലോ​ക്‌​സ​ഭയുടെ  സ്പീ​ക്ക​റാ​യി ബി​ജെ​പി എം​പി ഓം ​ബി​ര്‍​ള​യെ തെ​ര​ഞ്ഞെ​ടു​ത്തു. ബി​ര്‍​ള​യെ സ്പീ​ക്ക​റാ​യി നി​ര്‍​ദേ​ശി​ച്ചു​ള്ള പ്ര​മേ​യം ശ​ബ്ദ​വോ​ട്ടോ​ടെ സ​ഭ അം​ഗീ​ക​രി​ച്ചു. പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടിരുന്നില്ല.

പ്ര​ധാ​ന​മ​ന്ത്രി​ ന​രേ​ന്ദ്ര​മോ​ദി​യും  പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും ചേ​ര്‍​ന്ന് ബി​ര്‍​ള​യെ ഡ​യ​സി​ലേ​ക്ക് ആ​ന​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​ മോദിയാ​ണ് ബി​ര്‍​ള​യു​ടെ പേ​ര് നി​ര്‍​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം​ അ​വ​ത​രി​പ്പി​ച്ച​ത്.  രാ​ജ്‌​നാ​ഥ് സിം​ഗ് ഇ​തി​ന് പി​ന്തു​ണ ന​ല്‍​കി.

ശി​വ​സേ​ന എം​പി അ​ര​വി​ന്ദ് സാ​വ​ന്ത്  കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷി​ന് വേ​ണ്ടി ആ​ദ്യ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കേരളത്തിൽ നിന്നുള്ള എ​ന്‍.​കെ പ്ര​മേ​ച​ന്ദ്ര​ന്‍ ഇ​തി​നെ പി​ന്തു​ണ​ച്ചു.

കഴിഞ്ഞ  ലോ​ക്‌​സ​ഭ​യു​ടെയും  സ്പീ​ക്ക​റാ​യി​രു​ന്നു ഓം ​ബി​ര്‍​ള. രാ​ജ​സ്ഥാ​നി​ലെ കോ​ട്ട മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് അ​ദ്ദേ​ഹം. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും സ്പീ​ക്ക​റായി  തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ്യ​ക്തി​യാ​ണ് ബി​ര്‍​ള. കോൺഗ്രസ്സിൽ നിന്നുള്ള ബൽറാം ജാക്കറായിരുന്നു നേരത്തെ തുടർച്ചയായി രണ്ട് തവണ സ്പീക്കർ ആയിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles