റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 21 വയസ്സിനു താഴെയുള്ളവരുടെ ഏഷ്യൻ സ്‌നൂക്കർ ചാമ്പ്യൻഷിപ്പ് “റിയാദ് 2024” ന് തുടക്കം കുറിച്ചു. വിവിധ ഏഷ്യൻ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 200-ലധികം പുരുഷ-വനിതാ താരങ്ങൾ പങ്കെടുക്കുന്ന ചമ്പ്യാൻഷിപ്പ് ജൂലൈ 5 വരെ തുടരും.
സൗദി അറേബ്യയെ കൂടാതെ, ബഹ്‌റൈൻ, ഹോങ്കോങ്, ഇന്ത്യ, ഇറാൻ, ദക്ഷിണ കൊറിയ, കുവൈറ്റ്, ലെബനൻ, മംഗോളിയ, മ്യാൻമർ, പാകിസ്ഥാൻ, ഖത്തർ, സിംഗപ്പൂർ, ശ്രീലങ്ക, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരും പങ്കെടുക്കുന്നു. പരിപാടിയിൽ ഏഷ്യൻ സ്‌നൂക്കർ കോൺഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് അൽ നുഐമി , സൗദി സ്‌നൂക്കർ ഫെഡറേഷൻ പ്രസിഡൻ്റ് ഡോ. നാസർ അൽഷമാരി എന്നിവരെ കൂടാതെ പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും ഉത്ഘടന ചടങ്ങിൽ പങ്കെടുത്തു