കണ്ണൂരിൽ കെഎസ് യു പ്രതിഷേധം: ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കാണ് പരിക്കേറ്റത്. യാത്ര റദ്ദാക്കുകയും മന്ത്രിയെ കണ്ണൂർ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് നടന്നുനീങ്ങുന്നതിനിടെയാണ് കെഎസ്‌യു പ്രവർത്തകർ മന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. ഈ സമയം സ്പീക്കർ എ.എൻ. ഷംസീർ ഉൾപ്പെടെയുള്ള പ്രമുഖർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുൻപായി രണ്ട് തവണ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ വെച്ച് മന്ത്രിയെ തടയാൻ ശ്രമിച്ചതിന് പിന്നാലെയാണ് പ്ലാറ്റ്‌ഫോമിൽ വെച്ച് കെഎസ്‌യു പ്രവർത്തകരും പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായുണ്ടായ സംഘർഷത്തിനിടയിലാണ് മന്ത്രിക്ക് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles