ദമ്മാം: ദമ്മാം അൽകോബാറിൽ നിന്നും ബഹ്റൈനിൽ സന്ദർശനത്തിന് പോയ യുവാവ് സ്വിമ്മിംഗ് പൂളിൽ വീണു മരിച്ചു. ആലപ്പുഴ കൊമ്മാടി സ്വദേശി അരുൺ രവീന്ദ്രനാണ് മരണപ്പെട്ടത്.
ഇന്നലെ ബഹ്റൈനിൽ സ്വിംമ്മിങ്ങ് പൂളിലുണ്ടായ അപകടത്തിൽ പെട്ടാണ് മരണം സംഭവിച്ചത്. റിസായത് നാഷണൽ കോൺട്രാക്റ്റിഗ് കമ്പനിയിൽ ഹെൽത്ത് ആന്റ് സേഫ്റ്റി മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു.
പിതാവ്: രവീന്ദ്രൻ, മാതാവ്: പരിമളം, ഭാര്യ: ഐശ്വര്യ, രണ്ടു കുട്ടികളുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങൾ ചെയ്തു വരുന്നു.