സൈനിക റിക്രൂട്ട്മെന്റിന് പോയ യുവാക്കളുടെ വാഹനം അപകടത്തിൽപ്പെട്ടു ഒരു മരണം

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കളുടെ കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (20) മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രിൽ, ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ വെച്ചാണ് അപകടം ഉണ്ടായത്. സൈനിക റിക്രൂട്ട്മെന്റിനായി ഊട്ടിയിൽ പോയ യുവാക്കൾ അവിടെനിന്ന് ആന്ധ്രയിലേക്കു പോവുകയായിരുന്നു. മുന്നിലെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ  വാഹനത്തിലിടിച്ച് കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആലപ്പുഴ വള്ളികുന്നത്തു നിന്നാണ് ഇവർ റിക്രൂട്ട്മെന്റിനു പോയത്.

Related Articles

- Advertisement -spot_img

Latest Articles