കണ്ണൂർ: പോലീസുകാരൻ അമിത വേഗതയിലോടിച്ച കാറിടിച്ചു വഴിയാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂരിൽ ആണ് അപകടം നടന്നത്. ബീന എന്ന സ്ത്രീയാണ് കാറിടിച്ചു മരിച്ചത്.
ബീന മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരിയാണ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിന് അരികിലൂടെ നടന്ന് പോകുകയായിരുന്നു ബീനയുടെ പിന്നിൽ അമിത വേഗതയിലെത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.