റിയാദ്: റഹീമിന്റെ മോചനത്തിനുള്ള ദിയമണി സ്വരൂപണത്തിന് വലിയ പങ്ക് വഹിച്ചയാളാണ് ബോബി ചെമ്മണ്ണൂർ. തിരുവനന്തപുരം മുതൽ ഭിക്ഷയെടുത്താണ് അദ്ദേഹം മലയാളി മനസ്സുകളിൽ സാഹോദര്യത്തിന്റെ കേരള മോഡൽ തീർത്തത്. കഴിഞ്ഞ ദിവസം വധശിക്ഷയിൽ നിന്നും ഒഴിവാക്കിയ കോടതി വന്നയുടൻ റഹീം ബോബി ചെമ്മന്നൂരിനെ ഫോണിൽ വിളിച്ചു നന്ദിയറിച്ചിരുന്നു.
‘‘എന്നോടായി പ്രത്യേകം നന്ദി പറയേണ്ടതില്ല. ഒരു ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ പങ്കാളിയാവുക മാത്രമാണ് ഞാൻ ചെയ്തത്. എല്ലാത്തിനും ദൈവത്തിന് നന്ദി. നാട്ടിൽ വന്ന ശേഷം ഒരു വിവാഹം കഴിക്കണം. കുടുംബവുമായി സന്തോഷകരമായ ജീവിതം നയിക്കണം. ഇനി ഓട്ടോ ഓടിച്ച് ജീവിക്കേണ്ടതില്ല. ഞാൻ ഒരു ബിസിനസ്സ് പങ്കാളിയായി കച്ചവടം ഒക്കെ ശരിയാക്കം’’– ബോബി ചെമ്മണ്ണൂർ അറിയിച്ചു.
ജയിലിൽ കഴിഞ്ഞ പതിനെട്ട് വർഷത്തിനിടെ റഹീം വീട്ടുകാർക്ക് പുറമെ മറ്റൊരാളുമായി സംസാരിക്കുന്നത് ബോബി ചെമ്മന്നൂരുമായാണ്. വധ ശിക്ഷ കോടതി റദ്ദ് ചെയ്തെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ റഹീമിന് ജയിൽ മോചിതനാകാനാവൂ. തന്റെ മോചനത്തിന് സഹായിച്ച എല്ലാ സുമസ്സുകളോടും റഹീം നന്ദി അറിയിച്ചു.