24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

എ​ൽ​ ഡി​ എ​ഫ് അ​ടി​ത്ത​റ​യിലെ വോട്ടുകൾ ബി ​ജെ​ പി​യി​ലേ​ക്ക് പോ​യി – തോ​മ​സ് ഐ​സ​ക്ക്.

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ ഡി ​എ​ഫ് അ​ടി​ത്ത​റ​യിലെ  ഒ​രു വി​ഭാ​ഗം വോ​ട്ടുകൾ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി ​ജെ​ പി​യി​ലേ​ക്ക് പോ​യെ​ന്ന്  തോ​മ​സ് ഐ​സ​ക്ക്. ഈ വിഷയം ഗൌ​ര​വ​ത്തോ​ടെ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി പി എം നേതാവ് തോ​മ​സ് ഐ​സ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ളം പോ​ലു​ള്ള സംസ്ഥാനങ്ങളിലേക്ക്  ഹി​ന്ദു​ത്വ വ​ർ​ഗീ​യ​ത ക​ട​ത്തു​ന്ന​തി​ന് ബി​ജെ​പി ന​ട​ത്തു​ന്ന ചി​ട്ട​യു​മാ​യതും ആ​സൂ​ത്രി​ത​വുമായ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ലം ക​ണ്ടി​ട്ടു​ണ്ട്.  ദ​ക്ഷി​ണേ​ന്ത്യ​യിലെ  എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ബി​ജെ​പി​യു​ടെ വോ​ട്ട് ശ​ത​മാ​നം കൂടിയിട്ടുണ്ടെന്നും  അ​ദ്ദേ​ഹം പറഞ്ഞു.

സി​ എ​ എ, പല​സ്തീ​ൻ വി​ഷ​യ​ങ്ങ​ളി​ലെ പർട്ടിയുടെ സ​മീ​പ​നം പ്രീ​ണ​ന​മാ​യി ബി ജെ പി ചി​ത്രീ​ക​രി​ച്ചു. ബി​ ജെ​ പി​യി​ലേ​ക്ക് മാ​റി​യ സാ​മൂ​ഹ്യ വി​ഭാ​ഗ​ങ്ങ​ൾ  ഏ​തൊ​ക്കെയാണെന്ന് പ​ഠി​ക്ക​ണ​മെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ്രതികരിച്ചു.

ശ​ബ​രി​മ​ല വി​ഷ​യം പോ​ലു​ള്ള ഒരു  അ​നു​കൂ​ല ഘ​ട​കവും  ഇ​ല്ലാ​തി​രു​ന്നി​ട്ട് പോലും  ബി​ ജെ​ പി വോ​ട്ട് വ​ർ​ധിപ്പി​ച്ചു. അ​മ്പ​ല​ങ്ങ​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മി​തി​ക​ളി​ൽ നി​ന്ന് പാ​ർ​ട്ടി അം​ഗ​ങ്ങ​ളുടെ പിന്മാറ്റം  ആ​ർ​എ​സ്എ​സി​ന് സ​ഹാ​യ​ക​ര​മാ​യെ​ന്നും  ഐസക്  പ​റ​ഞ്ഞു.

സം​സ്ഥാ​നം സമ്പത്തിക  സഹായം ന​ൽ​കു​ന്ന കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ൾ അ​വ​രു​ടേ​താ​ക്കി ചി​ത്രീ​ക​രി​ച്ചു. ജാ​തി സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ  ആ​ർ​ എ​സ് എസും ബി​ ജെ​ പി​യും ഒ​രു പ​രി​ധി വ​രെ സ്വാ​ധീ​നി​ച്ചു. എ​ൻ​ എ​സ് എ​സ് നേ​തൃ​ത്വം ആ​ർ​ എ​സ് എസി​നെ അ​ക​റ്റി​യെ​ങ്കി​ലും മിക്ക ക​ര​യോ​ഗ​ങ്ങ​ളും  ആ​ർ എ​സ് എ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ബി​ ഡി​ ജെ​ എ​സും ശാ​ഖ​യോ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം ശക്തിപ്പെട്ടു​വെ​ന്ന് ഐ​സ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

- Advertisement -spot_img

Latest Articles