രക്തദാനം, മലയാളിക്ക് സൽമാൻ രാജാവിന്റെ സർട്ടിഫിക്കറ്റ്.

ജിദ്ദ: രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു ഹറമുകളുടെയും സേവകൻ സൽമാൻ രാജാവ് നൽകുന്ന സർട്ടിഫിക്കറ്റിന് മലയാളി അർഹനായി.

ജിദ്ദ ബെഹ്റ ഏരിയ കെഎംസിസിയുടെ പ്രസിഡന്റായ അബ്ദുല്ലത്തീഫ് കൊന്നോലക്കാണ് സൽമാൻ രാജാവിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചത്.

10 തവണയിലധികം സൗദി അറേബ്യയിൽ രക്തം ദാനം ചെയതവർക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. സ്വദേശികളടക്കം നിരവധി പേർക്കാണ് കഴിഞ്ഞ ദിവസം ആദരം ലഭിച്ചത്.

ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ 25 വർഷക്കാലമായി അഡ്മിൻ സൂപ്പർവൈസർ ആയി ജോലി ചെയ്തു വരുകയാണ് അബ്ദുല്ലത്തീഫ്.

Related Articles

- Advertisement -spot_img

Latest Articles