റാഞ്ചി: ജാർഖണ്ഡിന്‍റെ 13 മത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് ക്ഷണിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ മുന്നണി എംഎൽഎമാരുടെ യോഗത്തിലാണ് ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത് .
തുടർന്ന് മുഖ്യമന്ത്രി ചംപൈ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറൻ ഗവർണറെ കണ്ടിരുന്നു.
കഴിഞ്ഞ ജനുവരിയിൽ ഇ ഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ വെള്ളിയാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങുന്നത്. വ്യാജ രേഖ ചമച്ചു ആദിവാസി ഭൂമി തട്ടിയെടുത്തുവെന്നും ഖനന വകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്തു റാഞ്ചിയിൽ 8.86 ഏക്കർ ഖനിയുടെ പാട്ട കരാർ നേടിയതടക്കം മൂന്നു കേസുകളാണ് ഇ ഡി സോറനെതിരെ ചുമത്തിയത്