31.6 C
Saudi Arabia
Friday, August 22, 2025
spot_img

തിരുവനന്തപുരം പാലോട് അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പാലോട് പേരയത്ത് അമ്മയും മകളും മരിച്ച നിലയിൽ. പേരയം ചെല്ലഞ്ചി ഗീതാലയത്തിൽ സുപ്രഭ (88), ഗീത (59) എന്നിവരെയാണ്  മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത്  ഗീതയുടെ ഭർത്താവ് വത്സലൻ വീട്ടിൽ ഉണ്ടായിരുന്നതായി അറിയുന്നു. പാലോട് പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മാനസിക സമ്മർദ്ദത്തെ തുടർന്ന് ഇരുവരും ആത്മഹത്യ ചെയ്തതായിരിക്കുമെന്ന്  ബന്ധുക്കൾ പറയുന്നു. ഇന്നു രാവിലെ എട്ടരയോടെ സംഭവം നടക്കുന്നത്. സുപ്രഭയുടെ മൃതദേഹം മുറിക്ക് ഉള്ളിലും  ഗീതയുടെ മൃതദേഹം വീടിന്റെ ഹാളിലുമാണ് കണ്ടെത്തിയത്. അമിതമായി ഗുളിക കഴിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

വസ്തുവുമായി ബന്ധപ്പെട്ടുള്ള ഒരു കേസിൽ മൂന്ന് ദിവസം മുൻപ് ഇവർക്ക് പ്രതികൂലമായി കോടതി വിധി വന്നിരുന്നു. ഈ വിധി ഇരുവരെയും മാനസികമായി തളർത്തിയിരുന്നുവെന്നും  ബന്ധുക്കൾ പറയുന്നു.

Related Articles

- Advertisement -spot_img

Latest Articles