ജിദ്ദ: മലപ്പുറം ജില്ലാ മുസ്ലിം ലീഗ് സിക്രട്ടറിയും, മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്ന എ. പി. ഉണ്ണികൃഷ്‍ണന്റെ നിര്യാണത്തിൽ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.
മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് പിടിക്കുകയും, തന്റെ പതിനഞ്ചാം വയസ്സിൽ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്ന് തുടങ്ങിയ മുസ്ലിം ലീഗ് പ്രസ്ഥാനവുമായുള്ള ബന്ധം തുടർന്ന് മർഹൂം സയ്യിദ് ഹൈദരലി തങ്ങളുമായി ഊട്ടിയുറപ്പിക്കുകയും, പിന്നീട് സയ്യിദ് സാദിഖ്അലി തങ്ങളുമായി നിലനിർത്തി പോരുന്നതിൽ പ്രത്യേക പരിഗണ നൽകി കൊണ്ട് തന്റെ കൊടപ്പനക്കൽ തറവാടുമായുള്ള ബന്ധം അവസാന ശ്വാസം വരെ നിലനിർത്തി പോന്ന നേതാവായിരുന്നു ശ്രീമാൻ ഉണ്ണികൃഷ്ണൻ.
മുസ്ലിം ലീഗിന്റെ മതേതര മുഖം കേരളീയ സമൂഹത്തിൽ പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന നേതാവ് കൂടി ആയിരുന്നു ശ്രീമാൻ ഉണ്ണികൃഷ്ണനെന്ന് ജിദ്ദയിൽ ചേർന്ന ജില്ലാ കെഎംസിസി ഭാരവാഹികളുടെ യോഗം വിലയിരുത്തി. പരേതന്റെ കുടുംബത്തിന്റെ വേർപാടിൽ അഖാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കൊല്ലി, ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ, ട്രഷറർ ഒ. പി. സലാമും മറ്റു ഭാരവാഹികളും അറിയിച്ചു



