38.5 C
Saudi Arabia
Monday, July 7, 2025
spot_img

കുവൈറ്റിൽ വാഹനാപകടം; ഏഴ് ഇന്ത്യക്കാർ മരണപ്പെട്ടു, രണ്ട് മലയാളികൾക്ക് പരിക്ക്

കുവൈത്ത്: കുവൈത്തിൽ വാഹനം അപകടത്തിൽപ്പെട്ട് ഏഴ് ഇന്ത്യക്കാർ മരിച്ചു. രണ്ടു മലയാളികളുൾപ്പെടെ മൂന്നു പേർക്ക് ഗുരുതര പരിക്ക്. സുരേന്ദ്രൻ, ബിനു മനോഹരൻ എന്നീ മലയാളികള്‍ക്കാണു പരിക്കേറ്റത്. ഇവർ  ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്നു പുലർച്ചെ അഞ്ചിന് ഫിൻദാസിലെ സെവൻത് റിങ് റോ‍ഡിലായിരുന്നു തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത് .  ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുകയായിരുന്ന മിനിബസിൽ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു

നിയന്ത്രണം വിട്ട മിനി ബസ് അബ്ദുല്ല അൽ മുബാറക് ഏരിയക്ക് എതിർവശത്തെ യു ടേൺ പാലത്തിന്റെ കൈവരിയിലിടിച്ചു തകർന്നു. 10 തൊഴിലാളികളായിരുന്നു  മിനി ബസിലുണ്ടായിരുന്നത്. ആറുപേർ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്. ഉടൻ സ്ഥലത്തെത്തിയ എമർജൻസി റെസ്പോണ്ട് ടീം മിനിബസ് പൊളിച്ചാണ് മരിച്ചവരെയും പരി ക്കേറ്റവരെയും പുറത്തെടുത്തത്.

Related Articles

- Advertisement -spot_img

Latest Articles