26.5 C
Saudi Arabia
Monday, July 7, 2025
spot_img

കേരളത്തിൽ അടുത്ത അഞ്ചു ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം:  തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മറ്റു ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും  സാധ്യതയുള്ളതായി പറയുന്നു.

വടക്കൻ കേരളത്തിന്റെ  തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി രൂപപ്പെട്ടത്തിനാൽ  അഞ്ചു ദിവസം കേരളത്തിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ പെയ്തേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 12 ,13 തീയതികളിൽ ശക്തമായ മഴക്കും  സാധ്യതയുണ്ട്. കേരളത്തിന്റെയും  തമിഴ്‌നാടിന്റെയും തീരത്ത്  11ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles