ലക്‌നോ: ഉന്നാവിൽ (ഉത്തര്‍പ്രദേശ്) ഡബില്‍ ഡക്കര്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പാല്‍ കയറ്റി വരികയായിരുന്ന കണ്ടെയ്‌നര്‍ ട്രക്കും ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ലക്‌നോ – ആഗ്ര എക്‌സ്പ്രസ് വേയിലായിരുന്നു അപകടം നടന്നത്.
മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പടെ 18 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് അടിയന്തിര ചികിത്സയും ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ബീഹാറില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഡബിള്‍ ഡക്കര്‍ സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരെല്ലാം ബസ്സിലെ യാത്രക്കാരാണെന്നാണ് അറിയുന്നത്.