റിയാദ്: സൗദിയിൽ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചു. 533,000-ത്തിലധികം പേരാണ് ഇതിനോടകും മരണാനന്തരം അവയവദാനം നടത്തുന്നതിനായി നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ അറിയിച്ചു.
ഏറ്റവും കൂടുതൽ അവയവ ദാതാക്കളുള്ളത് റിയാദിൽ നിന്നാണ്. 1,42,000 പേർ. മക്കയിൽ 1,15,000 ദാതാക്കളും കിഴക്കൻ പ്രവിശ്യയിൽ നിന്ന് 65,00പേരുമുണ്ട്. ഏറ്റവും കുറവ് ദാതാക്കളുള്ളത് നജ്റാനിൽ നിന്നാണ്. ഇവിടെ ഏകദേശം 1500 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കണക്കുകള്് പറയുന്നു.
സൗദി അറേബ്യയിൽ അവയവ മാറ്റിവയ്ക്കൽ പദ്ധതി ആരംഭിച്ചതു മുതൽ 2023 അവസാനം വരെ 6,000-ത്തിലധികം അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയതായി സൗദി സെൻ്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. തലാൽ അൽ-ഗൗഫി വ്യക്തമാക്കി.