28.3 C
Saudi Arabia
Monday, August 25, 2025
spot_img

കാലാവസ്ഥാ ആഘാതം പരിഹരിക്കാൻ സ്ത്രീകളെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകും: ഒഐസി സെക്രട്ടറി ജനറൽ.

കെയ്‌റോ : കമ്മ്യൂണിറ്റികളിൽ കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന ആഘാതം പരിഹരിക്കാൻ സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകുമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി) സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ. കാലാവസ്ഥാ ആഘാതങ്ങൾ ഏറ്റവുമധികം ബാധിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങളിൽ പെട്ടവരും അവയുടെ ഏറ്റവും വലിയ ഭാരം വഹിക്കുന്നവരുമായിട്ടും പ്രകൃതി പ്രതിഭാസത്തെ പ്രായോഗികവും ശാസ്ത്രീയവുമായ വിവിധ മാർഗങ്ങളിലൂടെ നേരിടാനുള്ള കഴിവ് സ്ത്രീകൾ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒഐസി “അംഗരാജ്യങ്ങളിലെ സ്ത്രീകളും കാലാവസ്ഥാ വ്യതിയാനവും” എന്ന വിഷയത്തിൽ വിമൻ ഡെവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡബ്ല്യുഡിഒ) തയ്യാറാക്കിയ റിപ്പോർട്ടിൻ്റെ പ്രകാശനം നടത്തി, സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗരാജ്യങ്ങളിലെ സ്ത്രീകളുടെ നൂതനമായ ശ്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങളും വിശകലനങ്ങളും നൽകുന്നതിനുള്ള സുപ്രധാന രേഖയാണ് ഡബ്ല്യുഡിഒ റിപ്പോർട്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ പൊരുത്തപ്പെടലിലും ലഘൂകരണത്തിലും സ്ത്രീകളുടെ പങ്ക് ഇത് എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തിനുള്ള സ്ത്രീകളുടെ അവകാശം അംഗീകരിക്കുന്നത് സമീപ ദശകങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവവികാസങ്ങളിലൊന്നാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയുമായുള്ള സ്ത്രീകളുടെ ബന്ധം പുരുഷന്മാരെ അപേക്ഷിച്ച് കൂടുതൽ പരസ്പരബന്ധിതവും സ്വാധീനമുള്ളതുമാണെന്ന് ഒഐസി സെക്രട്ടറി ജനറൽ കൂട്ടിച്ചേർത്തു

Related Articles

- Advertisement -spot_img

Latest Articles