റിയാദ്: വാഹനം ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പട്ടം കുളങ്ങര ലൈൻ ബിഷപ്പ് ഹൗസിന്റെ മുന്നിലുള്ള ഗ്രേസ് വില്ലയിൽ ജോയ് നിക്സൺ (57) ആണ് ആശുപത്രിയിൽ മരിച്ചത്.
വാഹനം ഓടിക്കുന്നതിനിടെ റിയാദിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. അവിടെ വെച്ച് അന്ത്യം സംഭവിക്കുകയുമായിരുന്നു. റിയാദിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പിതാവ്: വേദനായകം, മാതാവ്: ലിസ്ബെത്ത്, ഭാര്യ: ഷൈനി, മക്കൾ: സാമൂവേൽ, മായ.
മൃതദേഹം നാട്ടിൽ കൊണ്ടു പോകും. ആവശ്യമായ നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീക്ക് പുല്ലൂർ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ, ഇസ്മാഈൽ പടിക്കൽ, നവാസ് ബീമാപള്ളി എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരുന്നു.