28.8 C
Saudi Arabia
Monday, July 7, 2025
spot_img

പ്ലസ് വൺ സീറ്റ് ക്ഷാമം; മലബാറിൽ 138 താൽക്കാലിക ബാച്ചുകൾ അനുവദിച്ചു

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ർ മേ​ഖ​ല​യി​ലെ പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം പരിഹരിക്കുന്നതിനായി താ​ൽകാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ചതായി ശിവൻ കുട്ടി. മ​ല​പ്പു​റം ജില്ലയിൽ 120 ബാ​ച്ചു​ക​ളും കാ​സ​ർ​ഗോ​ട്ട് ജില്ലയിൽ 18 ബാ​ച്ചു​ക​ളു​മാ​ണ് അ​നു​വ​ദി​ച്ച​ത്.  വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടിയാണ് ​ ഇ​ക്കാ​ര്യം നിയമസഭയിൽ അ​റി​യി​ച്ച​ത്.

സർക്കാർ വി​ദ്യാ​ല​യ​ങ്ങ​ളിൽ മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക ബാ​ച്ചുകൾ അ​നു​വ​ദി​ച്ച​ത്. മലപ്പുറം ജില്ലയിലെ പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്  അ​ധി​ക ബാ​ച്ച് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സർക്കാർ നി​യോ​ഗി​ച്ച ര​ണ്ടം​ഗ സ​മി​തി ശുപാ​ർ​ശ ചെ​യ്തി​രു​ന്നു.

മ​ല​പ്പു​റത്ത്  24 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​യി 120 ബാ​ച്ചു​ക​ളും കാ​സ​ർ​ഗോ​ഡ് 18 സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലാ​യി 18 ബാ​ച്ചു​ക​ളു​മാ​ണ് ഇപ്പോൾ അ​നു​വ​ദി​ച്ചിട്ടുള്ളത്. കൊ​മേ​ഴ്സി​ന് 61 ബാ​ച്ചു​ക​ളും ഹ്യു​മാ​നി​റ്റീ​സ് 59 ബാ​ച്ചു​ക​മാ​ണ് മ​ല​പ്പു​റ​ത്ത് അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്, സയൻസ് ബാച്ചുകൾ ഒന്നും അനുവദിച്ചിട്ടില്ല. കാ​സ​ർ​ഗോ​ട്ട് 13 കൊ​മേ​ഴ്സ് ബാ​ച്ചും നാ​ല് ഹ്യു​മാ​നി​റ്റീ​സ് ബാ​ച്ചും ഒ​രു സ​യ​ൻ​സ് ബാ​ച്ചു​മാ​ണ് കാ​സ​ർ​ഗോ​ട്ട് അ​നു​വ​ദി​ച്ച​ത്.

മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ പ്ര​വേ​ശ​ന പ്ര​തി​സ​ന്ധി​ക്ക് പുതിയ സീറ്റ് വർദ്ധനവ് പ​രി​ഹാ​ര​മാ​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. 14 കോ​ടി രൂ​പ​യു​ടെ അ​ധി​ക​ബാ​ധ്യ​ത​യാ​ണ് സ​ര്‍​ക്കാ​രി​ന് പുതിയ ബാച്ച് വർദ്ധനവിലൂടെ ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ പ്ലസ് വൺ സീ​റ്റ് ക്ഷാ​മം ഇനിയും പരിഹാരമാവാതെ കിടക്കുകയാണെന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ഭ​യി​ൽ പ​റ​ഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles