33.3 C
Saudi Arabia
Friday, August 22, 2025
spot_img

റിയാദിൽ കുറാ തങ്ങൾ അനുസ്മരണം നടത്തി.

റിയാദ്: പുഞ്ചിരിക്കുന്ന മുഖത്തോടെ മത വൈജ്ഞാനിക ആത്മീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കുറാ തങ്ങൾ എന്ന സയ്യിദ് ഫസല്‍ കോയമ്മ തങ്ങളെന്ന്,  റിയാദിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനും  (ഐ സി ഫ് ) കർണാടക കൾച്ചറൽ ഫൗണ്ടേഷനും (കെ സി ഫ്) സംയുക്തമായി നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.
താജുല്‍ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാളിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന കുറാ തങ്ങളുടെ അനുസ്മരണ സമ്മേളനത്തിൽ  മുസ്ഥഫ സഅദി അനുസ്മരണ പ്രഭാഷണം നടത്തി.
പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമായി മാറുകയും എല്ലാവരെയും ഒരേപോലെ പരിഗണിക്കുകയും ചെയ്യുന്നതോടൊപ്പം ജീവിതത്തിലുടനീളം വിനയവും ലാളിത്യവും ചര്യയാക്കിയ മഹാനാണ്  കുറാ തങ്ങളെന്നു അദ്ദേഹം അനുസ്മരിച്ചു.
ഐ സി എഫ് റിയാദ് സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ദുറഹിമാൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി പ്രാർത്ഥനക്ക്  നേതൃത്വം നൽകി. അബ്ദുൽ മജിദ് താനാളൂർ പ്രസംഗിച്ചു

Related Articles

- Advertisement -spot_img

Latest Articles