ജിദ്ദ: മൂന്നര പതിറ്റാണ്ടു കാലത്തെ പ്രവാസത്തിന് വിരാമം കുറിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസി പ്രവർത്തകനും ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ കാട്ടിക്കുളങ്ങര ഉമ്മറിന് ജിദ്ദ – പൊന്മള പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി യാത്രയയപ്പ് നൽകി. മലപ്പുറം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പൊന്മള പഞ്ചായത്ത് കെ എം സി സി പ്രസിഡൻ്റ് അൻവർ പൂവ്വല്ലൂർ അദ്ധ്യക്ഷ്യത വഹിച്ചു.
ജിദ്ദ – കോട്ടക്കൽ മണ്ഡലം കെ എം സി സി ജനറൽ സെക്രട്ടറി ഹംദാൻ ബാബു മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കെ എം സി സി ചെയർമാൻ റസാഖ് പൂങ്ങോട്ടിൽ, അഹ്‌മദ്‌കുട്ടി വടക്കേതിൽ, സാബിർ വളാഞ്ചേരി, ഇബ്‌റാഹീം കാട്ടികുളങ്ങര എന്നിവർ യാത്ര മംഗളം നേർന്ന് സംസാരിച്ചു. പൊന്മള പഞ്ചായത്ത് കെഎംസിസി വക ഉപഹാരം ജില്ല കെഎംസിസി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ ഉമ്മറിന് സമ്മാനിച്ചു. മണ്ഡലം കെഎംസിസി കമ്മിറ്റിക്ക് വേണ്ടി ഷാൾ അണിയിച്ചു.
നാട്ടിൽ മുസ്‌ലിം ലീഗ് പാർട്ടിക്കും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കുമെന്നും ഈ യാത്രയയപ്പ് എന്നും സ്മരിക്കുമെന്നും മറുപടി പ്രസംഗത്തിൽ ഉമ്മർ പറഞ്ഞു.
പൊന്മള പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി സമദലി വട്ടപ്പറമ്പ് സ്വാഗതവും ട്രഷറർ ഹനീഫ വടക്കൻ നന്ദിയും പറഞ്ഞു.