തിരുവനന്തപുരം: തമ്പാനൂരിൽ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ കരാർ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി സൂചന. ടണലിന്റെ പത്ത് മീറ്റർ ഉള്ളിൽ നിന്നുമാണ് ശരീരഭാഗങ്ങളുടെ റോബട് ദൃശ്യങ്ങൾ ലഭിച്ചത്.
ക്യാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രത്തിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സ്ഥിരീകരിക്കുന്നതിന് സ്കൂബാ ടീം ഇന്ന് ടണലിലേക്ക് ഇറങ്ങും. രക്ഷാദൗത്യം 26 മണിക്കൂർ പിന്നീടുമ്പോഴാണ് ദൃശ്യങ്ങൾ ലഭിച്ചത്.
ശനിയാഴ്ച രാവിലെയാണ് കരാർ തൊഴിലാളി മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. എൻഡിആർഎഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടക്കുന്നത്.