24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

ട്രംപിനെ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി; ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റ്

മിൽവോക്കി: ഡോണൾഡ് ട്രംപിനെ യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കൻ പാർട്ടി. പാർട്ടിയുടെ ദേശീയ കൺവൻഷനിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി  മത്സരിക്കുന്ന  ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും കൂട്ടത്തിൽ പ്രഖ്യാപിച്ചു.

നോർത്ത് ‍ഡക്കോട്ട ഗവർണർ ഡഗ് ബേർഗം, ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോ എന്നിവരെ പിന്തള്ളിയാണ് മുപ്പത്തൊൻപതുകാരനായ വാൻസിനെ റിപ്പബ്ലിക്കൻ പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയത്. നേരത്തേ ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു വാൻസ്. ഇപ്പോൾ ട്രംപ് ക്യാംപിലെ മുൻനിരക്കാരനാണ്.  ഇന്ത്യൻ വംശജ ഉഷ ചിലുകുരിയാണ് വാൻസിന്റെ ഭാര്യ.

ഒഹായോയിൽ  മിഡിൽടൗണിലെ ഒരു ദരിദ്രകുടുംബത്തിലായിരുന്നു വാൻസിന്റെ ജനനം.പിന്നീട്  യുഎസ് സൈന്യത്തിൽ ചേർന്നു,  ഇറാഖ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ  പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടാണ്  ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, യേൽ ലോ സ്കൂൾ എന്നിവിടങ്ങളിൽനിന്നു ബിരുദങ്ങൾ നേടിയത്.  ‘ഹിൽബില്ലി എലജി’ എന്ന ഓർമക്കുറിപ്പിലൂടെ വാൻസ് ദേശീയശ്രദ്ധ നേടിയത്.

Related Articles

- Advertisement -spot_img

Latest Articles