21.8 C
Saudi Arabia
Wednesday, February 25, 2026
spot_img

കാശ്മീരിൽ നാല് സൈനികർക്ക് കൂടി വീരമൃത്യു

ശ്രീനഗർ:  ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല്  ജാവാന്മാര്ക്ക് വീരമൃത്യു. തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫീസറുൾപ്പെടെയുള്ളവരാണു മരിച്ചത്. ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ഭീകരെ പിടിക്കുന്നതിനായി പൊലീസും സൈന്യവും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ്  സംഭവം.

ഏറ്റുമുട്ടലിനിടെ പരിക്കേറ്റ സൈനികർ ചൊവ്വാഴ്ച രാവിലെയാണു മരണപ്പെട്ടത്.  ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നാണ്  സൈനിക കേന്ദ്രങ്ങൾ അറിയിച്ചത്. പാകിസ്ഥാന്റെ പിന്തുണയോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും സൈന്യം അറിയിച്ചു.  കഴിഞ്ഞയാഴ്ച കഠ്‌വയിലുണ്ടായ  ഏറ്റുമുട്ടലും അഞ്ച്  സൈനികർ വീരമൃത്യു വരിച്ചിരുന്നു. അറുപതിലേറെ സായുധ പരിശീലനം നേടിയ  ഭീകരർ ജമ്മുവിൽ മാത്രം ഉണ്ടെന്നാണു റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles